ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഫെർണാണ്ടീനോ

മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ മിഡ്ഫീൽഡർ ഫെർണാണ്ടീനോ ഇനി സിറ്റിയിൽ കരാർ പുതുക്കില്ല. താൻ ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് ഇന്ന് സിറ്റിയുടെ പ്രീമാച്ച് വാർത്താ സമ്മേളനത്തിലാണ് ഫെർണാണ്ടീനോ പറഞ്ഞത്. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ ഫെർണാണ്ടീനോ ശ്രമിച്ചിരുന്നു എങ്കിലും പെപിന്റെ ആവശ്യ പ്രകാരം താരം ക്ലബിൽ തന്നെ തുടരുകയായിരുന്നു.

37കാരാനാണ് ഇപ്പോൾ ക്ലബിന്റെ ക്യാപ്റ്റനും. 2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം നാലു ലീഗ് കിരീടം ഉൾപ്പെടെ 11 വലിയ കിരീടങ്ങൾ താരം നേടിയിരുന്നു.