എവർട്ടൺ ക്യാപ്റ്റൻ കോൾമാൻ ക്ലബിൽ കരാർ പുതുക്കും

Newsroom

എവർട്ടൺ ക്യാപ്റ്റൻ സീമസ് കോൾമാൻ ക്ലബ്ബിൽ പുതിയ കരാർ അംഗീകരിച്ചു. എവർട്ടൺ റിലഗേഷൻ ഒഴിവാക്കിയതിനു പിന്നാലെ ആണ് കോൾമാൻ കരാർ പുതുക്കിയത്. 2009-ൽ ഗുഡിസൺ പാർക്കിൽ എത്തിയ 34-കാരനായ റൈറ്റ് ബാക്ക് ഒരു വർഷത്തെ കരാറിൽ ആകും ഒപ്പുവെക്കുക.

Picsart 23 06 13 01 55 34 047

റിപ്പബ്ലിക് ഓഫ് അയർലൻഡ് ഇന്റർനാഷണൽ എവർട്ടനെ പ്രതിനിധീകരിച്ച് 409 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. കോൾമാന്റെ നിലവിലെ കരാർ ജൂൺ 30-ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ കരാറോടെ കോൾമാൻ എവർട്ടണിൽ 14 വർഷം പൂർത്തിയാക്കും. എവർട്ടൺ ടോം ഡേവിഡിന്റെയും കരാർ പുതുക്കാൻ ശ്രമിക്കുന്നുണ്ട്.