മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോക്കെതിരെ രൂക്ഷ വിമർശനവുമായി യൂണൈറ്റഡ് ഇതിഹാസ താരം പോൾ സ്കോൾസ്. ശനിഴാഴ്ചത്തെ തോൽവിക്ക് ശേഷവും മൗറീഞ്ഞോ യുണൈറ്റഡ് പരിശീലകനായി തുടരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിഹാസ പാത്രമാക്കി മാക്കിയിരിക്കുകയാണെന്നും സ്കോൾസ് പറഞ്ഞു.
യുണൈറ്റഡ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിൽ മൗറീഞ്ഞോക്ക് കീഴിൽ യുണൈറ്റഡ് നടത്തിയത്. വെസ്റ്റ് ഹാമിനെതിരെ 3-1 ന് തോറ്റ യുണൈറ്റഡ് ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ വലൻസിയക്ക് എതിരെ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. മുൻപ് ലൂയിസ് വാൻ ഗാൽ യുണൈറ്റഡ് പരിശീലകനായിരിക്കെയും സ്കോൾസ് സമാന വിമർശനം നടത്തിയിരുന്നു.
കളിക്കാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ മൗറീഞ്ഞോക്ക് ആകുന്നില്ലെന്നും സംസാരം മാത്രമാണ് മൗറീഞ്ഞോ നടത്തുന്നതും എന്നും ചാമ്പ്യൻസ് ലീഗിന് മുന്നോടിയായുള്ള ചാനൽ ചർച്ചയിൽ സ്കോൾസ് പങ്ക് വച്ചു. മറ്റൊരു യൂണൈറ്റഡ് മുൻ താരമായ റിയോ ഫെർഡിനൻഡും മൗറീഞ്ഞോക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.