ആഴ്സണലിന് എതിരായ തോൽവിക്ക് പിന്നാലെ തന്റെ കളിക്കാർക്ക് എതിരെ അതി രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച് ചെൽസി പരിശീലകൻ മൗറീസിയോ സാരി രംഗത്ത്. ചെൽസി കളിക്കാരുടെ മനോഭാവത്തിലും ആത്മാർത്തതയിലും സംശയം പ്രകടിപ്പിച്ചാണ് സാരി പത്ര സമ്മേളനം തുടങ്ങിയത്.
തന്റെ കളിക്കാർക്ക് സന്ദേശം നൽകാൻ താൻ ഇത്തവണ ഇറ്റാലിയൻ ഭാഷയിലാണ് കാര്യങ്ങൾ പറയുന്നത് എന്ന് പറഞ്ഞു തുടങ്ങിയ സാരി തന്റ കളിക്കാരുടെ മനോഭാവമാണ് തോൽവിക്ക് കാരണം എന്ന് കുറ്റപെടുത്തി. ഇത് അംഗീകരിക്കാവുന്ന ഒന്നല്ല. ഈ കളിക്കാരെ മോട്ടിവേറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. പ്രീമിയർ ലീഗ് ലെവലയിൽ കളിക്കുന്ന കളിക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ പാടില്ല.
ടീമിൽ കളിക്കാർ മാറിയില്ലെങ്കിൽ അവരുടെ ടീമിലെ സ്ഥാനം തെറിക്കും എന്ന സൂചന കൂടി നൽകിയാണ് സാരി പത്ര സമ്മേളനം അവസാനിപ്പിച്ചത്.