അവസാന മത്സരത്തിലെ പരാജയത്തിനു ശേഷം ചെൽസി താരങ്ങളെ പരിശീലകൻ സാരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. താരങ്ങളെ വിമർശിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലായെന്ന് സാരി പറഞ്ഞു. ആഴ്സണലിനോട് തോറ്റ ശേഷം ചെൽസി താരങ്ങൾ ഭീരുക്കൾ ആണെന്നും ഇവർക്ക് പ്രചോദനം നൽകി ഉന്മേഷവാരാക്കാൻ വരെ കഴിയില്ല എന്നും സാരി പറഞ്ഞിരുന്നു.
ഇത് താരങ്ങളെ മാനസികമായി തളർത്തില്ലെ എന്ന ചോദ്യത്തിനായിരുന്നു സാരിയുടെ മറുപടി. താൻ മുഖത്ത് നോക്കി സംസാരിക്കുന്ന ആളാണെന്നും പറയാൻ ഉള്ളത് പറഞ്ഞേ പറ്റൂ എന്നും സാരി പറഞ്ഞു. താരങ്ങൾക്ക് വിഷമം ഉണ്ടായേക്കാം എന്നാൽ താൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവും ബോധവും താരങ്ങൾക്ക് ഉണ്ട് എന്നും സാരി പറഞ്ഞു.
ഇനിയും ഇങ്ങനെ തന്നെ പറയും എന്നും അദ്ദേഹം പറഞ്ഞും ചെൽസി അവസാന വേഷങ്ങളിൽ പരിചയസമ്പത്തുള്ള ലീഡേഴ്സിനെ നഷ്ടപ്പെട്ട കഷ്ടപ്പാടിലാണെന്നും സാരി പറഞ്ഞു.