ഇറ്റാലിയൻ ക്ലബായ നാപോളി തന്നെ പുറത്താക്കിയത് അറിഞ്ഞത് ടിവിയിലൂടെയാണെന്ന് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയയുടെ മൗറിസിയോ സാരി. 2015 മുതൽ 2018 വരെ നാപോളിയുടെ പരിശീലകനായിരുന്നു സാരി. കഴിഞ്ഞ സീസണിൽ സീരി എ യിലെ പോയന്റ് റെക്കോർഡുകൾ തകർത്ത നാപോളിക്ക് ചുണ്ടിനും കപ്പിനും ഇടയിലാണ് കിരീടം നഷ്ടമായത്.
90 ൽ അധികം പോയന്റ് നാപോളി നേടിയെങ്കിലും പോയന്റുകളുടെ വ്യത്യാസത്തിൽ തുടർച്ചയായ ഏഴാമത്തെ കിരീടം യുവന്റസ് ഉയർത്തി. കാർലോ അഞ്ചലോട്ടിയെ ടീമിൽ എത്തിക്കുന്നതിന്റെ ഭാഗമായി നാപോളി മൗറിസിയോ സാരിയെ പുറത്താക്കുകയാണ് ചെയ്തത്. പിന്നീട് മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ചെൽസിയുടെ പരിശീലക സ്ഥാനം സാരി ഏറ്റെടുക്കുകയായിരുന്നു.