“സാഞ്ചോയെ അല്ല കെയ്നിനെ പോലെ ഒരു സ്ട്രൈക്കറെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആവശ്യം” – റൂണി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് 100 മില്യൺ ചിലവഴിക്കേണ്ടത് സാഞ്ചോയ്ക്ക് വേണ്ടി അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി. യുണൈറ്റഡ് ആ 100 മില്യൺ ഹാരി കെയ്ൻ പോലെ ഒരു സ്ട്രൈക്കർക്ക് ആണ് നൽകേണ്ടത്. കെയ്നിനെ സ്പർസിൽ നിന്ന് വാങ്ങുക പ്രയാസമായിരിക്കും എന്നാലും യുണൈറ്റഡ് അതുപോലുള്ള സൈനിംഗ് ആണ് നടത്തേണ്ടത്. യുണൈറ്റഡ് അതുപോലെ സൈനിംഗ് നടത്തേണ്ട വലിയ ക്ലബാണ്. റൂണി പറഞ്ഞു.

സാഞ്ചോയെ കൊണ്ടു വന്നിട്ട് എന്താണ് കാര്യം എന്ന് തനിക്ക് അറിയില്ല. സാഞ്ചോയുടെ അതേ നിലവാരമുള്ള അതേ പൊസിഷനുകളിൽ കളിക്കുന്ന താരങ്ങളാണ് റാഷ്ഫോർഡും മാർഷ്യലും ഗ്രീൻവുഡും ഒക്കെ. സാഞ്ചോ വന്നാൽ അത് ഗ്രീൻവുഡിന്റെ വളർച്ചയെ ബാധിക്കും എന്നും റൂണി പറയുന്നു. എന്നാൽ കെയ്ൻ പോലെ ഒരു സ്ട്രൈക്കറാണ് വരുന്നത് എങ്കിൽ അത് ടീമിന് ഗുണം ചെയ്യും. റാഷ്ഫോർഡിനും മാർഷ്യലിനും സ്വാതന്ത്ര്യം നൽകും. ഗോൾ അടിച്ചെ മതിയാകു എന്ന ഭാരം അവരുടെ ചുമലിൽ നിന്ന് നീങ്ങും. അത് ഇരു താരങ്ങൾക്കും നല്ലത് മാത്രമെ വരുത്തൂ എന്നും റൂണി പറയുന്നു.

Advertisement