സാഞ്ചോയും കവാനിയും വരും ആഴ്ചയോടെ ടീമിനൊപ്പം ചേരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ആരംഭിച്ചിട്ട് ഒരു മാസം ആയെങ്കിലും ഇനിയും പല പ്രമുഖ താരങ്ങളും യുണൈറ്റഡ് ക്യാമ്പിൽ ചേർന്നിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കറായ കവാനിയും പുതിയ സൈനിംഗ് സാഞ്ചോയും ഈ വാരാന്ത്യത്തോടെ യുണൈറ്റഡ് ടീമിനൊപ്പം ചേരും എന്ന് ഒലെ പറഞ്ഞു‌. കവാനി കോപ അമേരിക്കയിലും സാഞ്ചോ യൂറോ കപ്പിലും കളിച്ചതിനാൽ ആണ് കൂടുതൽ വിശ്രമം എടുക്കുന്നത്.

കവാനിയും സാഞ്ചോയും എവർട്ടണ് എതിരായ അവസാന പ്രീസീസൺ മത്സരത്തിലും കളിക്കില്ല എന്ന് ഒലെ പറഞ്ഞു. എന്നാൽ ഇരുവരും പൂർണ്ണ ഫിറ്റ്നെസിൽ ആണെന്നും അതുകൊണ്ട് തന്നെ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ യുണൈറ്റഡിനൊപ്പം ഉണ്ടാകും എന്നും ഒലെ പറഞ്ഞു. ഫ്രെഡും സീസൺ തുടക്കത്തിൽ യുണൈറ്റഡിനൊപ്പം ഉണ്ടാകും എന്ന് ഒലെ പറഞ്ഞു. ക്വാരന്റൈൻ കഴിഞ്ഞാൽ വരാനെയും യുണൈറ്റഡ് ടീമിനൊപ്പം ചേരും.