സാഞ്ചോ തിരികെയെത്തി

Newsroom

Picsart 23 01 01 02 22 48 983
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജേഡൻ സാഞ്ചോ മാഞ്ചസ്റ്ററിൽ തിരികെയെത്തി. താരം കാരിങ്ടണിൽ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ഒറ്റയ്ക്ക് ആണ് താരം ട്രെയിൻ ചെയ്യുന്നത്. താമസിമാതെ സാഞ്ചോ ടീമിനൊപ്പം പരിശീലനം നടത്തും. അടുത്ത ആഴ്ച തന്നെ സാഞ്ചോയെ മാച്ച് സ്ക്വാഡിൽ വീണ്ടും കാണാൻ ആകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Picsart 22 12 14 12 30 27 361

സാഞ്ചോ അവസാന ഒരു മാസമായി ഹോളണ്ടിൽ ഒരു പ്രത്യേക പരിശീലനത്തിൽ ആയിരുന്നു. ടെൻ ഹാഗ് ആണ് സാഞ്ചോയെ ഹോളണ്ടിലേക്ക് അയച്ചത്. സാഞ്ചോയുടെ ഫോം മോശമായതിനാൽ താരത്തെ മാനസികമായും ശാരീരികമായും ശക്തനാക്കാൻ ആണ് ടെൻ ഹാഗ് സാഞ്ചോയെ ഹോളണ്ടിലേക്ക് അയച്ചത്. ഫിറ്റ്നസ് വീണ്ടെടുത്ത് എത്തിയ സാഞ്ചോ ഫോമും വീണ്ടെടുക്കും എന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു.