സാൽസ്ബർഗിന് മുന്നിൽ ലിവർപൂൾ പരാജയപ്പെട്ടു

പ്രീസീസൺ മത്സരത്തിൽ ലിവർപൂളിന് പരാജയം. ഇന്ന് ഓസ്ട്രിയയിൽ നടന്ന മത്സരത്തിൽ സാൽസ്ബർഗിനെ നേരിട്ട ലിവർപൂൾ ഏക ഗോളിനാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ സാൽസ്ബർഗിന്റെ യുവ സ്ട്രൈക്കർ സെസ്കോ നേടിയ ഗോളാണ് ലിവർപൂളിന് വിജയം നൽകിയത്. പ്രീസീസണിലെ ലിവർപൂളിന്റെ രണ്ടാം പരാജയം ആണിത്.

ഇനി ലിവർപൂൾ അടുത്ത മത്സരത്തിൽ കമ്മ്യൂണിറ്റി ഷീൽഡ് മത്സരം കളിക്കും. ജൂലൈ 30ന് വെംബ്ലിയിൽ നടക്കുന്ന മത്സരത്തിൽ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ആകും ലിവർപൂൾ നേരിടുന്നത്.