മൊ സലായുടെ പുതിയ കൊറോണ ടെസ്റ്റും പോസിറ്റീവ്

20201118 202950
Credit: Twitter
- Advertisement -

ലിവർപൂൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഈജിപ്തിൽ നിന്ന് വരുന്നത്. ലിവർപൂളിന്റെ താരം മൊ സലായുടെ പുതിയ കൊറോണ ടെസ്റ്റും പോസിറ്റീവ് ആയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച കൊറോണ പോസിറ്റീവ് ആയാ താരത്തിന് യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ ടെസ്റ്റ് നെഗറ്റീവ് ആകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വീണ്ടും പോസിറ്റീവ് തന്നെ ആയിരുന്നു ഫലം.

ഇതോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് സലാ ഉള്ളത്‌. ഇനി രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ പുതിയ ടെസ്റ്റ് നടത്തുകയുള്ളൂ. അന്ന് നെഗറ്റീവ് ആയാൽ താരത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങാം. എന്നാൽ ലിവർപൂളിന്റെ അടുത്ത മത്സരം നഷ്ടമായേക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിബാല എന്നിവർക്കും രോഗ ലക്ഷണം ഇല്ലെങ്കിലും തുടർച്ചയായ പരിശോധനകൾ കൊറോണ പോസിറ്റീവ് ആയിരുന്നു.

Advertisement