വിമാനാപകടത്തിൽ പെട്ട് കൊല്ലപ്പെട്ട എമിലിയാനോ സലായുടെ ട്രാൻസ്ഫർ തുകയെ ചൊല്ലിയുള്ള ക്ലബുകളുടെ തർക്കം അനാവശ്യം ആയിരുന്നു എന്ന് കാർഡിഫ് പരിശീലകൻ നീൽ വാർനോക്. സലാ കാർഡിഫുമായി കരാർ ഒപ്പിട്ട് കാർഡിഫിലേക്ക് വരും വഴി ആയിരുന്നു അപകടത്തിൽ പെട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. സലായുടെ ട്രാൻസ്ഫർ തുക കർഡിഫ് നൽകണമെന്ന് നേരത്തെ സലായുടെ മുൻ ക്ലബ് നാന്റസ് ആവശ്യപ്പെട്ടിരുന്നു. അത് അനവസരത്തിൽ ആയെന്ന് പറഞ്ഞ് കാർഡിഫ് മറുപടി കൊടുത്തത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
ക്ലബുകൾ നിയമ നടപടികൾ ആരംഭിക്കുകയും അവസാനം പ്രശ്നം ഫിഫയുടെ മുന്നിൽ വരെ എത്തുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് കാർഡിഫ് പരിശീലകൻ പ്രതികരിച്ചത്. സലായുടെ പേരിൽ ഇങ്ങനെയിരു ബഹളം പാടില്ലായിരുന്നു. എല്ലാവർക്കും ഇത് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്തത് ആണ്. ഇനി ഇതിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല. ക്ലബുകൾ തമ്മിൽ ഒരു ധാരണയിൽ എത്തിയെന്നാണ് വിശ്വാസം എന്ന് വാർനോക് പറഞ്ഞു.