സാക പോകുമെന്ന ഭയം വേണ്ട, ആഴ്സണലിൽ സാകയ്ക്ക് ദീർഘകാല കരാർ

Newsroom

ആഴ്സണലിന്റെ യുവതാരം ബകായോ സാക ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ദീർഘകാല കരാർ താരം ക്ലബിൽ ഒപ്പുവെച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. സാക ഉടൻ ക്ലബുമായി കരാർ ഒപ്പുവെക്കും എന്ന് ആഴ്സണൽ പരിശീലകൻ അർട്ടേറ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം വരുന്നത്.

അടുത്ത വർഷത്തോടെ സാകയുടെ കരാർ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. താരത്തെ സ്വന്തമാക്കാൻ ആഗ്രഹവുമായി നടക്കുന്ന ലിവർപൂൾ പോലുള്ള ക്ലബുകൾക്ക് തിരിച്ചടിയാണ് ഈ വാർത്ത. ഇപ്പോൾ ആഴ്സണൽ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് സാക. വിങ്ബാക്കായും വിങ്ങറായും മിഡ്ഫീൽഡിലും ഒക്കെ സാക മികവ് തെളിയിക്കുന്നുണ്ട്. ആഴ്സണലിൽ ഈ പുതിയ കരാർ ഒപ്പുവെക്കുന്നതിൽ അതിയാ സന്തോഷമുണ്ട് എന്നും ഈ കരാർ ഒപ്പുവെക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നും സാക പറഞ്ഞു.