പ്രീമിയർ ലീഗിൽ ഇനി ആരാധകർക്ക് നിന്ന് കളി കാണാം, ഗവണ്മെന്റ് അനുമതി

Ratio3x2 900

1994ന് ശേഷം പ്രീമിയർ ലീഗിലും ചപ്യൻഷിപ്പിലും ആദ്യമായി ആരാധകർക്ക് നിന്ന് കളി കാണാൻ അനുമതി. ഇനി വരുന്ന മത്സരങ്ങൾ മുതൽ ക്ലബുകൾക്ക് ആരാധകർക്കായി സേഫ് സ്റ്റാൻഡ്സ് തുറന്ന് കൊടുക്കാം. ആദ്യ ഘട്ടത്തിൽ അഞ്ചു ക്ലബുകളുടെ സ്റ്റേഡിയത്തിൽ ആണ് ഈ സൗകര്യത്തിന് അനുമതി. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം, ചെൽസി, കാർഡിഫ് സിറ്റി എന്നിവരുടെ സ്റ്റേഡിയങ്ങളിൽ ആകും പരീക്ഷണാടിസ്ഥാനത്തിൽ ഈ സ്റ്റാൻഡ് തുറക്കുക.

1989ലെ ഹിൽസ്ബ്രോ അപകടത്തിനു ശേഷം നടന്ന നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു ഇംഗ്ലണ്ടിലെ ഫസ്റ്റ് ഡിവിഷനിലും സെക്കൻഡ് ഡിവിഷനിലും ആരാധകർ നിന്ന് കളി കാണുന്ന സ്റ്റാൻഡുകൾ ഒഴിവാക്കപ്പെട്ടത്. ഹിൽസ്ബൊറൊ അപകടത്തിൽ 97 ലിവർപൂൾ ആരാധകർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. പുതിയ സംവിധാനം എല്ലാ സുരക്ഷയും ഉറപ്പ് വരുത്തി കൊണ്ടായിരിക്കും എന്നാണ് ക്ലബുകൾ പറയുന്നത്

Previous articleകേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കൊച്ചിയിൽ നടക്കും, ഫിക്സ്ചർ എത്തി
Next articleസന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾക്കുള്ള ലക്ഷദ്വീപിന്റെ ഫിക്സ്ചറുകൾ എത്തി, ആദ്യ മത്സരത്തിൽ കേരളം എതിരാളി