കൊറോണ വൈറസ് ബ്രിട്ടണിൽ രൂക്ഷമായ സാഹചര്യത്തിൽ ഇംഗ്ലണ്ടിലെ ഫുട്ബോൾ താരങ്ങൾ ഒക്കെ ശമ്പളം വിട്ടുനൽകാൻ തയ്യാറാകണം എന്ന് ഗവണ്മെന്റിം പ്രീമിയർ ലീഗ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് ഗവണ്മെന്റ് വക്താവായ ഹെൽത്ത് സെക്രട്ടറി ഹാങ്കോകിനെയും പ്രീമിയർ ലീഗിനെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് വെയ്ൻ റൂണി.
പ്രീമിയർ ലീഗ് അധികൃതരും ബ്രിട്ടീഷ് ഗവണ്മെന്റും കളിക്കാരെ കുറ്റം പറഞ്ഞ് രക്ഷപ്പെടുകയാണെന്ന് റൂണി പറഞ്ഞു. തന്റെ ക്ലബായ ഡെർബി കൗണ്ടി ആവശ്യപ്പെട്ടാൽ തന്റെ മൊത്തം ശമ്പളവും വിട്ടു നൽകാൻ താൻ തയ്യാറാണ്. റൂണി പറഞ്ഞു. തനിക്ക് 34 വയസ്സായി. തന്റെ കരിയറിൽ താൻ ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള ഫുട്ബോൾ താരങ്ങളുടെ അവസ്ഥ അതുപോലെയാകില്ല. അത് മനസ്സിലാക്കാൻ ഗവണ്മെന്റും ഫുട്ബോൾ തലപ്പത്ത് ഉള്ളവർക്കും കഴിയണം. റൂണി പറഞ്ഞു.