“താൻ എന്നും ടീമിനെയും സഹതാരങ്ങളെയും ബഹുമാനിക്കാറുണ്ട്” – റൊണാൾഡോ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വിലക്കിയ സംഭവത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം വന്നു. താൻ എന്നും തന്റെ ക്ലബിനെയും സഹ താരങ്ങളെയും പരിശീലകരെയും ബഹുമാനിക്കാറുണ്ട് എന്നും ഇപ്പോഴും താൻ അത് ചെയ്യുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. അവസാന 20 വർഷമായി താ‌ൻ ആ ബഹുമാനം എല്ലാവർക്കും നൽകുന്നുണ്ട് എന്നും അതാണ് തന്റെ കരിയർ ഇതുപോലെ രൂപപ്പെടാൻ കാരണം എന്നും റൊണാൾഡോ പറഞ്ഞു.

അവസാന കുറെ കലാമായി വളർന്നു വരുന്ന യുവതാരങ്ങൾക്ക് ഉദാഹരണമാകാൻ ആണ് താൻ ശ്രമിക്കുന്നത്. എന്ന ചിലപ്പോൾ ചില സാഹചര്യങ്ങളിൽ വികാരങ്ങൾ തങ്ങളെ സ്വാധീനിക്കാൻ ആകും എന്നും അത് കാരണം ചിലത് സംഭവിക്കാനുള്ള സാധ്യതകൾ ഉണ്ട് എന്നും റൊണാൾഡോ പറഞ്ഞു.

ഇപ്പോൾ തനിക്ക് ആവുന്നത് പരിശ്രമിക്കുക എന്നും ടീമിന് ആവശ്യം ഉള്ളപ്പോൾ ടീമിനെ സഹായിക്കാം എന്നതുമാണ്. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഇവിടെ എല്ലാവരും യുണൈറ്റഡ് ആയി നിൽക്കണം എന്നും റൊണാൾഡോ പറഞ്ഞു.

Img 20221021 021242