“ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാൻ ആവുമെന്ന് താൻ കരുതുന്നില്ല” – റൂണി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന് താൻ കരുതുന്നില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി. സിറ്റിയിലേക്ക് റൊണാൾഡ പോകുമെന്ന വാർത്തകളെ കുറിച്ച് പ്രതികരിക്കുക ആയിരുന്നു താരം. മുമ്പ് മാഞ്ചസ്റ്ററിൽ അഞ്ചു സീസണുകളോളം ഒരുമിച്ചു കളിച്ചവരാണ് റൂണിയും റൊണാൾഡോയും.

“റൊണാൾഡോ സിറ്റിയിലേക്ക് പോകുന്നത് സാധ്യമാണ് എന്ന് ഞാൻ കരുതുന്നുണ്ടോ എന്ന് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, എനിക്ക് വലിയ സംശയമുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസപരമായ ചരിത്രം ഉണ്ട്. പണത്തിനു വേണ്ടി റൊണാൾഡോ എവിടേക്ക് എങ്കിലും പോകും എന്ന് ഞാൻ കരുതുന്നില്ല.” റൂണി പറഞ്ഞു.

“അദ്ദേഹം യുവന്റസ് വിടുകയാണെങ്കിൽ പിഎസ്ജിയിലേക്ക് പോകാൻ ആണ് കൂടുതൽ സാധ്യത എന്ന് ഞാൻ കരുതുന്നു. മറുവശത്ത്, ഇത് ഫുട്ബോളാണ്, എന്തും സംഭവിക്കാം.” മഴ ൻ യുണൈറ്റഡ് ക്യാപ്റ്റൻ തുടർന്നു.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള വലിയ കളിക്കാരും ഇതിഹാസങ്ങളും മുമ്പ് ഇത് പോലെ പോയിട്ടുണ്ട്, പീറ്റർ ഷിമൈക്കിൾ സിറ്റിയിലേക്ക് പോയി, ആൻഡി കോൾ സിറ്റിയിലേക്ക് പോയി, മാർക്ക് ഹ്യൂസ് സിറ്റി പരിശീലകനായി” റൂണി പറഞ്ഞു

“ഇതൊക്കെ മുമ്പ് സംഭവിച്ചതാണ്, പക്ഷേ ക്രിസ്റ്റ്യാനോയെ പോലെ വലിയ ഒരാൾ ഇങ്ങനെ ഒരു തീരുമാനം എടുക്കുമെന്ന് താൻ കരുതുന്നില്ല” റൂണി പറഞ്ഞു.