ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ, മാഞ്ചസ്റ്റർ കാത്തിരുന്ന നിമിഷം എത്തി

ക്രിസ്റ്റ്യാനോ റൊണാൾഡോ ന്യൂകാസിലിന് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കളിക്കും. താരം ന്യൂകാസിലിന് എതിരായ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ട്. ശക്തമായ ഇലവനെയാണ് ഒലെ ഇന്ന് ന്യൂകാസിലിനെതിരെ ഇറക്കുന്നത്. അറ്റാക്കിൽ റൊണാൾഡോക്ക് ഒപ്പം സാഞ്ചോ ഗ്രീൻവുഡ് എന്നിവർ അറ്റാക്കിൽ ഉണ്ട്. ബ്രൂണോ ഫെർണാണ്ടസ് നമ്പർ 10 ആയി ഉണ്ട്. പോൾ പോഗ്ബയും മാറ്റിചും ആണ് മധ്യനിരയിൽ ഉള്ളത്. വിലക്ക് മാറി എങ്കിലും ഫ്രെഡിന് ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല.

ഡിഫൻസിൽ മഗ്വയറും വരാനെയും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ഷോയും വാൻ ബിസാകയും ഫുൾബാക്ക്സ് ആയും ഉണ്ട്. മികച്ച ഫോമിൽ ഉള്ള ഡി ഹിയ ഗോൾ വലയ്ക്ക് മുന്നിലും ഉണ്ട്. ഈ സൂപ്പർ താരങ്ങൾ ഒക്കെ ഉണ്ടെങ്കിലും ഇന്നത്തെ പൂർണ്ണ ശ്രദ്ധ റൊണാൾഡോയിലാകും. 13 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് റൊണാൾഡോ ചുവന്ന ജേഴ്സിയിൽ തിരികെയെത്തുന്നത്. കളി 7.30നാണ് ആരംഭിക്കുന്നത്.