അർജന്റീനൻ താരം റൊമേരോയ്ക്ക് പരിക്ക്

Newsroom

ഇന്നത്തെ ലോകകപ്പ് യോഗ്യത മത്സരത്തിനിടയിൽ അർജന്റീനയുടെ സെന്റർ ബാക്ക് ക്രിസ്റ്റൻ റൊമേറോയ്ക്ക് പരിക്കേറ്റു. ബ്രസീലിന് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ താരം ഉടൻ കളം വിട്ടു. അർജന്റീന ലോകകപ്പ് യോഗ്യത നേടി എങ്കിലും താരത്തിന്റെ ക്ലബായ സ്പർസിന് ഈ വാർത്ത വലിയ തിരിച്ചടിയാകും. മികച്ച ഫോമിലായിരുന്ന റൊമേരോ അടുത്ത ഒരു മാസത്തോളം പരിക്കേറ്റു പുറത്തിരിക്കേണ്ടി വരും . സ്പർസിനെ ഫോമിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന പരിശീലകൻ കൊണ്ടേക്ക് ഇത് വലിയ തിർച്ചടിയാകും.കൊണ്ടേയുടെ 3 സെന്റർ ബാക്ക് ടാക്ടിക്സിൽ പ്രധാനിയാണ് റൊമേരോ.