മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രിയുടെ പരിക്ക് ഗുരുതരം. ഇന്നലെ ആഴ്‌സണലിന് എതിരായ മത്സരത്തിന് ഇടയിൽ ആണ് റോഡ്രിക്ക് പരിക്കേറ്റത്. കോർണറിനു ഇടയിൽ തോമസ് പാർട്ടെയും ആയി താരം കൂട്ടിയിടിച്ച് വീഴുക ആയിരുന്നു. പരിക്കിൽ നിന്നു കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആണ് റോഡ്രി കളത്തിൽ തിരിച്ചെത്തിയത്. നിലവിലെ പല റിപ്പോർട്ടുകൾ പ്രകാരം റോഡ്രിക്ക് ACL ഇഞ്ച്വറി ആണ് എന്നാണ് സൂചന. താരത്തിന്റെ ലിഗമെന്റ് കീറിയെന്നാണ് പല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോഡ്രി ഇതോടെ ദീർഘകാലം പുറത്ത് ഇരിക്കും എന്നുറപ്പാണ്, നിലവിലെ സൂചനകൾ പ്രകാരം താരത്തിന് ഈ സീസണിൽ ഇനി കളിക്കാൻ സാധിക്കില്ല. കടുത്ത മത്സരക്രമത്തിനു എതിരെ അടുത്ത കാലത്ത് രംഗത്ത് വന്ന റോഡ്രി ഇത്തരം സാഹചര്യങ്ങളിൽ ഫുട്‌ബോൾ താരങ്ങൾ സമരത്തിനു ഇറങ്ങേണ്ടി വരും എന്നും പറഞ്ഞതിന് പിന്നാലെയാണ് താരത്തിന് പരിക്ക് എൽക്കുന്നത്. നിലവിൽ പല ടീമുകളിൽ ആണ് നിരവധി താരങ്ങൾ ആണ് ഗുരുതരമായ പരിക്കിന് കടുത്ത മത്സരക്രമം കാരണം കീഴടങ്ങുന്നത്. ബാലൻ ഡിയോർ നോമിനി കൂടിയായ 28 കാരനായ റോഡ്രിയുടെ അഭാവം മാഞ്ചസ്റ്റർ സിറ്റിക്ക് കടുത്ത തിരിച്ചടിയാവും.