വിജയത്തിൽ റോഡ്ജസിന് സെഞ്ച്വറി, ലെസ്റ്റർ ബേർൺലി പ്രതിരോധം തകർത്തു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പരിശിലകൻ റോഡ്ജസിന് നൂറാം വിജയം. ഇന്ന് ബേർൺലിയെ തോൽപ്പിച്ചാണ് ലെസ്റ്റർ സിറ്റി പരിശീലകൻ ഈ നാഴികക്കല്ല് പിന്നിട്ടത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ ഇന്നത്തെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് ലെസ്റ്റർ ഇന്ന് വിജയിച്ചത്. 10ആം മിനുട്ടിൽ വൂഡിന്റെ ഗോളാണ് ബേർൺലിക്ക് ലീഡ് നൽകിയത്.

ആ ഗോളിന് ശേഷം ഉണർന്ന് കളിച്ച റോഡ്ജസിന്റെ ടീം 20ആം മിനുട്ടിൽ ഹാർവി ബാർൻസിലൂടെ സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോൾ ലെസ്റ്ററിന് ലീഡും നൽകി. 61ആം മിനുട്ടിൽ ജെയിംസ് ജസ്റ്റിനും 79ആം മിനുട്ടിൽ ഡെന്നിസ് പ്രയറ്റുമാണ് ലെസ്റ്ററിന്റെ മറ്റു ഗോളുകൾ നേടിയത്. 73ആം മിനുട്ടിൽ ഡുന്നെയുടെ വകയായിരുന്നു ബേർൺലിയുടെ രണ്ടാം ഗോൾ. ഇന്നത്തെ ജയത്തോടെ ലെസ്റ്റർ സിറ്റിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയന്റായി. ലെസ്റ്റർ ആണ് ലീഗിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്നത്.

Advertisement