കിടിലൻ ഫോമിന് ഉപഹാരമായി റോബേർട്സന് പുതിയ കരാർ

na

ലിവർപൂൾ ഡിഫൻഡർ ആൻഡി റോബർട്സൻ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. അഞ്ച് വർഷത്തെ കരാർ ആണ് ഒപ്പിട്ടിരിക്കുന്നത്. ഒന്നര വർഷം മുൻപാണ് ഹൾ സിറ്റിയിൽ നിന്ന് താരം ആൻഫീൽഡിൽ എത്തിയത്. 24 വയസുകാരനായ താരം ലിവർപൂളിന്റെ ഒന്നാം നമ്പർ ലെഫ്റ്റ് ബാക്കാണ്.

ക്ലബ്ബിനായി 56 മത്സരങ്ങൾ ഇതുവരെ കളിച്ച താരം ഒരു ഗോളും നേടിയിട്ടുണ്ട്. സെൽറ്റിക്കിന്റെ അക്കാദമി വഴി വളർന്നു വന്ന താരം ക്യുൻസ് പാർക്ക്, ഡൻഡീ യുനൈറ്റഡ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.