20221016 122725

കരഞ്ഞു കൊണ്ട് സ്റ്റേഡിയം വിട്ടു റിച്ചാർലിസൺ, പരിക്ക് ലോകകപ്പ് നഷ്ടമാക്കുമോ എന്നു ആശങ്ക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ മുൻ ക്ലബ് എവർട്ടണിനു എതിരായ മത്സരത്തിൽ കാഫിന് പരിക്കേറ്റ് ടോട്ടൻഹാമിന്റെ ബ്രസീലിയൻ താരം റിച്ചാർലിസൺ പിൻവലിക്കപ്പെട്ടിരുന്നു. തുടർന്ന് താരം സ്റ്റേഡിയത്തിൽ നിന്നു സ്ട്രക്ച്ചറിൽ ആണ് താരം പുറത്ത് വന്നത്. ഇതിനിടെ ഇ.എസ്.പി.എനു നൽകിയ അഭിമുഖത്തിൽ വളരെ വികാരപരമായി കാണപ്പെട്ട താരം ഇടക്ക് കരയുന്നത് പോലും കാണാൻ ആയി.

മുമ്പ് ഉണ്ടായ പരിക്ക് തനിക്ക് രണ്ടു മാസം നഷ്ടമാക്കിയതിനാൽ തന്നെ ഈ പരിക്കിൽ ആശങ്കയുണ്ടെന്നു താരം പറഞ്ഞു. ലോകകപ്പിൽ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നം ആണെന്ന് പറഞ്ഞ താരം തനിക്ക് നടക്കാൻ പോലും ആവാത്ത വേദനയാണ് എന്നും കൂട്ടിച്ചേർത്തു. സ്പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട ശേഷം മാത്രമെ കൂടുതൽ പറയാൻ സാധിക്കൂ എന്നു പറഞ്ഞ താരം ലോകകപ്പിൽ ബ്രസീലിനു ആയി ഇറങ്ങാൻ തനിക്ക് ആവും എന്ന പ്രത്യാശയും പങ്ക് വച്ചു.

Exit mobile version