ഗോളടി തുടർന്ന് റിച്ചാർലിസൺ

Newsroom

എവർട്ടൺ താരം റിച്ചാർലിസൺ തന്റെ ഗംഭീര ഫോം തുടരുകയാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും എവർട്ടണെ ഗോളുമായി രക്ഷിച്ചിരിക്കുകയാണ് റിച്ചാർലിസൺ. ഇന്നലെ സൗതാമ്പ്ടണെ നേരിട്ട എവർട്ടൺ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ ആയിരുന്നു റിച്ചാർലിസന്റെ ഗോൾ. സിഗുർഡ്സന്റെ പാസ് സ്വീകരിച്ച് മനോഹരമായ ഫിനിഷിലൂടെ ആണ് റിച്ചാർലിസൻ എവർട്ടണെ മുന്നിൽ എത്തിച്ചത്.

2019ന് ശേഷം ഇതാദ്യമായാണ് റിച്ചാർലിസൻ തുടർച്ചയായ മൂന്ന് ലീഗ് മത്സരത്തിൽ ഗോൾ നേടുന്നത്. എദ് വിജയം എവർട്ടണെ 43 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തിച്ചു. അഞ്ചാം സ്ഥാനത്തുള്ള ലിവർപൂളിനും 43 പോയിന്റാണ്. എങ്കിലും ലിവർപൂളിനെക്കാൾ ഒരു മത്സരം കുറവാണ് എവർട്ടൺ കളിച്ചത്.