പ്രീമിയർ ലീഗിലെ ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡ് കൂടെ റിലഗേറ്റാവില്ല എന്ന് ഉറപ്പായതോടെ ഇനി റിലഗേഷൻ ഒഴിവാക്കാൻ പൊരുതുന്നത് മൂന്ന് ടീമുകൾ മാത്രം. ആസ്റ്റൺ വില്ല, വാറ്റ്ഫോർഡ്, ബൗണ്മത് എന്നിവരാണ് പ്രീമിയർ ലീഗിൽ തുടരാനാകുമെന്ന പ്രതീക്ഷയിൽ ഇപ്പോഴും ഉള്ളത്. ബാക്കിയുള്ളത് ഒരേയൊരു മത്സരവും. ലീഗ് ടേബിളിൽ അവസാനമുള്ള നോർവിച് നേരത്തെ തന്നെ റിലഗേഷൻ ഉറപ്പിച്ചിരുന്നു.
ആസ്റ്റൺ വില്ലയാണ് ഇപ്പോൾ റിലഗേഷൻ സോണിന് പുറത്തുള്ള ടീം. കഴിഞ്ഞ മത്സരത്തിൽ ആഴ്സണലിനെതിരായ ജയത്തോടെ ആസ്റ്റൺ വില്ല 34 പോയന്റിൽ എത്തിയിരുന്നു. 17ആം സ്ഥാനത്തേക്ക് എത്താനും അവർക്കായി. 18ആം സ്ഥാനത്തുള്ള വാറ്റ്ഫോർഫിനും 34 പോയന്റാണ്. പക്ഷെ മെച്ചപ്പെട്ട ഗോൾ ശരാശരി വില്ലയെ മുന്നിലാക്കി. വാറ്റ്ഫോർഡിന് -27ഉം ആസ്റ്റൺ വില്ലയ്ക്ക് -26ഉം ആണ് ഗോൾ ഡിഫറൻസ്.
ആസ്റ്റൺ വില്ലയ്ക്കാണ് അവസാന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ ആണ് നേരിടേണ്ടത്. വാറ്റ്ഫോർഡിന് വലിയ എതിരാളികൾ ആണ്. ആഴ്സണലിനെ ആണ് വാറ്റ്ഫോർഡിന് നേരിടാനുള്ളത്. പരിശീലകൻ പുറത്തായതോടെ ആത്മവിശ്വാസവും നഷ്ടപ്പെട്ട വാറ്റ്ഫോർഡിന് റിലഗേഷൻ ഒഴിവാക്കുക ഒട്ടുൻ എളുപ്പമാകില്ല. അവരുടെ മത്സരം നടക്കുക ആഴ്സണലിന്റെ ഗ്രൗണ്ടിലുമാണ്.
19ആം സ്ഥാനത്തുള്ള ബൗണ്മതിന് 31 പോയന്റാണ് ഉള്ളത്. ഗോൾ ഡിഫറൻസ് -27 ആണ്. എവർട്ടണെ ആണ് ബൗണ്മതിന് നേരിടാനുള്ളത്. ആസ്റ്റൺ വില്ലയും വാറ്റ്ഫോർഡും പരാജയപ്പെടുകയും ബൗണ്മത് വിജയിക്കുകയും ചെയ്താൽ ബൗണ്മത് മാത്രമായിരിക്കും പ്രീമിയർ ലീഗിൽ ബാക്കി ആവുക. ബാക്കി രണ്ട് ടീമുകളും ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെടും. ഞായറാഴ്ച രാത്രി 8.30നാണ് എല്ലാ മത്സരവും നടക്കുക.