മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഉടമയായ റാറ്റ്ക്ലിഫ് ക്ലബിനെ ഉയരങ്ങളിലേക്ക് തിരികെ എത്തിക്കുകയാണ് തന്റെയും മാനേജ്മെന്റിന്റെയും ലക്ഷ്യം എന്ന് പറഞ്ഞു. ഇപ്പോൾ റയൽ മാഡ്രിഡ് ഉള്ള മികവിലേക്ക് ആ സ്ഥാനത്തേക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്നതാണ് ലക്ഷ്യം. ഇതിന് സമയം എടുക്കും. പക്ഷെ അതാണ് ഇപ്പോൾ ക്ലബിന്റെ ലക്ഷ്യം. റാറ്റ്ക്ലിഫ് പറഞ്ഞു.
മൂന്നോ നാലോ ട്രാൻസ്ഫർ വിൻഡോ കൊണ്ട് കാര്യങ്ങൾ ഏറെ മെച്ചപ്പെടും. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാ കാര്യങ്ങളും ഏറെ മെച്ചപ്പെടാനുണ്ട്. ഫെർഗൂസൺ വിരമിച്ചതിനു ശേഷമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നെറ്റ് സ്പെൻഡ് 1 ബില്യണു മുകളിലാണ്. റയലിന്റേത് ആകട്ടെ വെറും 200 മില്യണും. റയലിൽ ഇപ്പോൾ 100 മില്യണു മുകളിൽ മൂല്യമുള്ള ആറോ ഏഴോ താരങ്ങൾ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരാൾ പോലുമില്ല. ക്ലബ് ഉടമ പറഞ്ഞു.
ലോകത്ത് എല്ലാവർക്കും അറിയുന്ന ക്ലബ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അവരെ ഫുട്ബോളിന്റെ തലപ്പത്ത് എത്തിക്കണം എന്നും റാറ്റ്ക്ലിഫ് പറഞ്ഞു.