ഹൊയ്ലുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ കളിക്കില്ല

Newsroom

തിങ്കളാഴ്ച രാത്രി നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെതിരായ സീസണിലെ ആദ്യ മത്സരത്തിൽ ഹൊയ്ലുണ്ട് കളിക്കില്ല. പരിക്ക് കാരണം ഹൊയ്ലൂണ്ട് കളത്തിലേക്ക് തിരികെയെത്താൻ സമയം എടുക്കും എന്ന് ടെൻ ഹാഗ് സ്ഥിരീകരിച്ചു.

Picsart 23 08 09 14 18 37 060

ജൂൺ മധ്യത്തിൽ സ്ലോവേനിയക്ക് എതിരെ ഇറങ്ങിയ ശേഷം പരിക്ക് കാരണം ഹൊയ്ലൂണ്ട് ഒരു മത്സരവും കളിച്ചിട്ടില്ല. അറ്റലാന്റയുടെ പ്രീസീസൺ മത്സരങ്ങളിലും ഹൊയ്ലൂണ്ട് ടീമിൽ ഉണ്ടായിരുന്നില്ല. പരിക്ക് സാരമുള്ളതല്ല എങ്കിലും 100% ഫിറ്റ്നസിലേക്ക് ഹൊയ്ലൂണ്ട് എത്താൻ രണ്ട് ആഴ്ച കൂടെ എടുത്തേക്കും എന്നാണ് സൂചന. ഹൊയ്ലൂണ്ടിന്റെ അഭാവത്തിൽ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിനായി ആദ്യ മത്സരങ്ങളിൽ സ്ട്രൈക്കർ റോളിൽ ഇറങ്ങും.

അവസാന സീസണിൽ ഒരു സ്ട്രൈക്കർ ഇല്ലാത്തതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഹൊയ്ലൂണ്ടിന്റെ വരവ് അതിന് പരിഹാരം കാണും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു.