റാഷ്ഫോർഡിന് പരിക്ക്, ഇംഗ്ലണ്ടിനായി കളിക്കില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡിന് പരിക്ക്. ഇടം കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇംഗ്ലണ്ടിനായുള്ള മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ ഒരുങ്ങുകയാണ് യുവ താരം. നാഷൺസ് ലീഗിൽ കളിക്കേണ്ട ഇംഗ്ലീഷ് ടീമിൽ റാഷ്ഫോർഡ് ഉണ്ടായിരുന്നു. എന്നാൽ കാലിനേറ്റ പരിക്ക് മാറാൻ റാഷ്ഫോർഡിന് വിശ്രമം വേണ്ടി വരും. ഇംഗ്ലണ്ടിനായി കളിക്കാതെ നിന്ന് പ്രീമിയർ ലീഗ് സീസൺ തുടങ്ങും മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കുക ആകും റാഷ്ഫോർഡിന്റെ ഉദ്ദേശം.

കഴിഞ്ഞ സീസണിൽ ബാക്ക് ഇഞ്ച്വറി കാരണം അഞ്ചു മാസത്തോളം റാഷ്ഫോർഡ് പുറത്തിരിക്കേണ്ടി വന്നിരുന്നു. എങ്കിലും 22 ഗോളുകൾ നേടിയ മികച്ച സീസണാണ് റാഷ്ഫോർഡിന് കഴിഞ്ഞു പോയത്. സെപ്റ്റംബർ 19നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നത്.

 

Advertisement