“ആദ്യ നാലിൽ എത്തുക മാഞ്ചസ്റ്റർ യുണൈറ്റഡിന് അസാധ്യമല്ല”

- Advertisement -

പ്രീമിയർ ലീഗിൽ വിജയങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ അവസാനം ആകുമ്പോഴേക്ക് ആദ്യ നാലിൽ എത്തുമെന്ന് സ്ട്രൈക്കർ റാഷ്ഫോർഡ്. ആദ്യ നാലിൽ എത്തി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നത് അസാധ്യമൊന്നും അല്ല. റാഷ്ഫോർഡ് പറഞ്ഞു. വളരെ പ്രയാസമുള്ള കാര്യമാണ് എങ്കിലും യുണൈറ്റഡിന് അത് സാധിക്കും എന്ന് റാഷ്ഫോർഡ് പറഞ്ഞു.

മറ്റു ടീമുകളെ നോക്കേണ്ട കാര്യം യുണൈറ്റഡിനില്ല. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയാൽ എല്ലാ കാര്യവും നടക്കും എന്നും റാഷ്ഫോർഡ് പറഞ്ഞു. ലീഗിലെ 38 മത്സരങ്ങളിലും നന്നായി കളിക്കാൻ ആർക്കും കഴിയില്ല. മോശമായി കളിക്കുമ്പോഴും വിജയിക്കാൻ ആകണം എന്നതാണ് നല്ല ടീമിന്റെ ലക്ഷണം എന്നും റാഷ്ഫോർഡ് പറഞ്ഞു.

Advertisement