മാർക്കസ് റഷ്ഫോഡുമായി കരാർ ചർച്ചകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുന്നതായി റിപ്പോർട്ടുകൾ. 2027വരെയുള്ള കരാർ ഒപ്പുവെക്കാൻ റാഷ്ഫോർഡ് തയ്യാറാണ് എന്നാണ് വാരാത്ത വരുന്നത്. താരത്തിന് നിലവിൽ 2024 ജൂൺ വരെയുള്ള കരാർ യുണൈറ്റഡിൽ ഉണ്ട്. എന്നാൽ റയൽ മാഡ്രിഡ് അടക്കമുള്ള വലിയ ക്ലബുകൾ റാഷ്ഫോർഡിനായി ശ്രമിക്കുന്നതിനാൽ പെട്ടെന്ന് തന്നെ കരാർ പുതുക്കാൻ യുണൈറ്റഡ് ശ്രമിക്കുകയാണ്. ഇന്നലെ നേടിയ ഗോൾ ഉൾപ്പെടെ ഈ സീസണിൽ 22 ഗോളുകൾ നേടിയ റാഷ്ഫോർഡ് പകരം വെക്കാനില്ലാത്ത ഫോമിലാണ്.
ടെൻ ഹാഗിന്റെ വരവ് താരത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ റാഷ്ഫോർഡ് തന്റെ എക്കാലത്തെയും മികച്ച ഫോമിൽ ആണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന റാഷ്ഫോർഫ് ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ ആഗ്രഹിക്കുന്നില്ല. പുതിയ കരാർ ഒപ്പുവെക്കുന്നതോടെ ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരമായി റാഷ്ഫോർഡ് മാറും. റാഷ്ഫോർഡിന്റെ കരാർ പുതുക്കിയതിനു പിന്നാലെ യുണൈറ്റഡ് റൈറ്റ് ബാക്കായ ഡിയേഗോ ഡാലോട്ടിന്റെ കരാറും പുതുക്കും.