“മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരാജയം കൊണ്ട് പതറില്ല” – റാഷ്ഫോർഡ്

Img 20210527 144907
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരാജയം കൊണ്ട് പതറില്ല എന്ന് യുണൈറ്റഡ് യുവ ഫോർവേഡ് മാർക്കസ് റാഷ്ഫോർഡ്. ഇന്നലെ യൂറോപ്പ ലീഗ് ഫൈനലിൽ വിയ്യറയലിനോട് പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു റാഷ്ഫോർഡ്. ഫൈനലിലെ പരാജയം വേദന നൽകുന്നതാണ്. എന്നാൽ ഈ ഒരു തോൽവി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് താഴേക്ക് പതിക്കും എന്ന് ആരും കരുതേണ്ട എന്ന് ഇംഗ്ലീഷ് താരം പറഞ്ഞു.

ഈ ടീം അങ്ങനെ പതറി പോരാട്ടങ്ങൾ അവസാനിപ്പിക്കുന്ന കൂട്ടമല്ല. അങ്ങനെ വിട്ടുകൊടുക്കൻ പരിശീലകൻ തങ്ങളെ അനുവദിക്കുകയുമില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ കിരീടങ്ങൾക്കായി പോരാടുക തന്നെ ചെയ്യും എന്നും റാഷ്ഫോർഡ് പറഞ്ഞു. പ്രീമിയർ ലീഗിൽ തങ്ങൾ രണ്ടാമത് വന്നും യൂറോപ്പയിലും രണ്ടാമത്. രണ്ടാം സ്ഥാനം കൊണ്ട് ഒരു കാര്യവും ഇല്ലായെന്നും റാഷ്ഫോർഡ് പറഞ്ഞു‌. ഇനി ഒരു ഫൈനലിൽ എത്തിയാൽ പരാജയപ്പെടില്ല എന്ന് ഉറപ്പിക്കേണ്ടത് ഉണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു.

Advertisement