കളി മാറും!! മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി റാൾഫ് റാഗ്നിക് എത്തുന്നു

20211125 205737

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷിക്കാം. അവരുടെ പരിശീലകനായി ജർമ്മനിയിലെ പ്രശസ്തനായ റാൾഫ് റാഗ്നിക് എത്തുന്നു. ഈ സീസൺ വരെയുള്ള കരാറിൽ ആകും റാഗ്നിക് തുടക്കത്തിൽ എത്തുക. അതുവരെ കാര്യങ്ങൾ നല്ല രീതിയിൽ പോയാൽ റാഗ്നികിന് ദീർഘകാല കരാർ നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. റാഗ്നിക് നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടെക്നിക്കൽ ഡയറക്ടർ ആകും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട് തവണ വലിയ ചർച്ചകൾ നടത്തിയതിനു ശേഷമാണ് അദ്ദേഹം യുണൈറ്റഡ് പരിശീലകനാകാൻ സമ്മതിച്ചത്.

റെഡ് ബുളിന്റെ സ്പോർടിംഗ് ഹെഡായിരുന്ന റാൾഫ് റാഗ്നികിന് ഫുട്ബോൾ ലോകത്ത് തന്നെ വലിയ ബഹുമാനമാണ്. റെഡ്ബുൾ ടീമുകളായ ലെപ്സിഗിന്റെയും സാൽസ്ബർഗിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളാണ് റാഗ്നിക്. 62കാരനായ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരങ്ങളെ ഒരു ടീമാക്കി മാറ്റും എന്നും പ്രതീക്ഷിക്കാം. ചെൽസിക്ക് എതിരായ മത്സരം കഴിഞ്ഞാലും റാൾഫ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുമതലയേൽക്കുക.

Previous articleരഹാനെ പുറത്തായ രീതിയെ വിമർശിച്ച് വി.വി.എസ് ലക്ഷ്മൺ
Next articleഅവസരങ്ങൾ തുലച്ച് കളഞ്ഞതിന്റെ വേദനയിൽ കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിനോട് സമനില