പുലിസിക് ഇനി ചെൽസിക്ക് സ്വന്തം

na

ബൊറൂസിയ ഡോർട്ട്മുണ്ട് താരം ക്രിസ്ത്യൻ പുലിസിക് ഇനി ചെൽസിയുടെ സ്വന്തം. താരത്തെ കൈമാറാൻ ചെൽസിയുമായി കരാറിൽ എത്തിയ കാര്യം ഡോർട്ട്മുണ്ട് സ്ഥിതീകരിച്ചു. താരത്തിന്റെ ട്രാൻസ്ഫർ തുക ഇപ്പോൾ കൈമാറിയെങ്കിലും അടുത്ത ജൂണിൽ മാത്രമാകും താരം ലണ്ടനിൽ എത്തുക. അതുവരെ താരം ഡോർട്ട്മുണ്ടിൽ തുടരും.

57.5 മില്യൺ പൗണ്ടോളം നൽകിയാണ് ചെൽസി അമേരിക്കൻ താരത്തെ സ്വന്തമാക്കുന്നത്. വിങ്ങറായ പുലിസിക് ലോകത്തിലെ മികച്ച യുവ താരങ്ങളിൽ ഒരാളായാണ്‌ അറിയപ്പെടുന്നത്. 20 വയസുകാരനായ പുലിസിക് 2016 മുതൽ അമേരിക്കൻ ദേശീയ ടീം അംഗമാണ്.