ചെൽസി താരം പുലിസികിന് കൊറോണ പോസിറ്റീവ്. ചെൽസി പരിശീലകൻ ടൂഹൽ ആണ് താരത്തിന് കൊറോണ പോസിറ്റീവ് ആണെന്നത് സ്ഥിരീകരിച്ചത്. പുലിസിക് ഇപ്പോൾ ഐസൊലേഷനിൽ ആണ്. താരം ആഴ്സണലിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല. പുലിസിക് ഇനി ഇന്റർ നാഷണൽ ബ്രേക്കിനു ശേഷം മാത്രമെ കളിക്കാൻ സാധ്യതയുള്ളൂ. കഴിഞ്ഞ ആഴ്ച പരിക്കേറ്റ ഹകീം സിയെചും ആഴ്സണലിന് എതിരെ ചെൽസി നിരയിൽ ഉണ്ടാകില്ല. ആഴ്സണൽ ടീമിലും കൊറോണ ഉണ്ട്. ലകാസെറ്റ്, വില്യൻ എന്നിവർ കൊറോണ കാരണം ചെൽസിക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല.