ഈ സീസണിൽ ചെൽസിയിൽ എത്തിയ പുലിസിച്ചിന് ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ കഴിയുമെന്ന് ഈ സീസണിൽ ചെൽസി വിട്ട് റയൽ മാഡ്രിഡിൽ എത്തിയ ഏദൻ ഹസാർഡ്. ചെൽസിയിൽ ഹസാർഡിന്റെ പകരക്കാരനായിട്ടാണ് പുലിസിച്ചിനെ ചെൽസി ആരാധകർ കാണുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പുലിസിച്ചിനെ ചെൽസി സ്വന്തമാക്കിയതെങ്കിലും താരത്തെ ഈ സീസണിന്റെ അവസാനം വരെ ഡോർട്മുണ്ടിൽ തന്നെ ലോണിൽ വിടുകയായിരുന്നു.
“പുലിസിച്ച് ഭാവിയിൽ മികച്ച താരം ആവുമെന്ന് ഉറപ്പാണ്, പുലിസിച്ച് ഇപ്പോൾ ലോകത്തിലെ മികച്ച ക്ലബ്ബിലാണ്” ഹസാർഡ് പറഞ്ഞു. കഴിഞ്ഞ ദിവസം ബാഴ്സലോണക്കെതിരെ പ്രീ സീസൺ മത്സരത്തിൽ പുലിസിച്ച് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസി ബാഴ്സലോണയെ തോൽപ്പിക്കുകയും ചെയ്തിരുന്നു.
ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നിലനിൽക്കുന്നതിനാൽ ചെൽസിക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ മറ്റു താരങ്ങളെ സ്വന്തമാക്കാൻ ചെൽസിക്കായിരുന്നില്ല. 58 മില്യൺ യൂറോ നൽകിയാണ് ചെൽസി പുലിസിച്ചിനെ ചെൽസിയിൽ എത്തിച്ചത്.