പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നു

Newsroom

Picsart 23 08 10 11 18 33 156
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ലീഗിൽ പ്രൊമോഷൻ നേടി എത്തുന്ന ബേർൺലിയെ നേരിടും. ബേർൺലിയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. രാത്രി 12.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

മാഞ്ചസ്റ്റർ സിറ്റി 23 08 10 11 18 46 323

കമ്മ്യൂണിറ്റി ഷീൽഡിൽ ആഴ്സണലിനോട് തോറ്റു കൊണ്ട് സീസൺ തുടങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് വിജയിച്ച് ഫോമിൽ എത്തിയെ പറ്റൂ. പതിവായി സീസൺ തുടങ്ങുമ്പോൾ മോശം ഫോമിൽ ആയിരിക്കും എന്ന അപവാദത്തിന് പെപ് ഗ്വാർഡിയോള പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിൽ ഇന്ന് ഡി ബ്രുയിനെ തിരികെയെത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഗുണ്ടോഗൻ ക്ലബ് വിട്ടതിനോട് മാഞ്ചസ്റ്റർ സിറ്റി എങ്ങനെ പൊരുത്തപ്പെടും എന്നതാകും ഈ സീസണിലെ സിറ്റിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഗുണ്ടോഗന് പകരം എത്തിയ കൊവാചിചിനു മേൽ വലിയ ഉത്തരവാദിത്വങ്ങൾ ഈ സീസണിൽ ഉണ്ടാകും. മറുവശത്ത് കൊമ്പനി നയിക്കുന്ന ബേർൺലി പ്രീമിയർ ലീഗിൽ തുടരുക എന്ന ലക്ഷ്യത്തോടെയാകും സീസണെ സമീപിക്കുന്നത്. മുൻ മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ പരിശീലിപ്പിക്കുന്ന ബേർൺലി മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളി ഉയർത്തും.