പ്രീമിയർ ലീഗിലെ മികച്ച പരിശീലകനാവാൻ ക്ളോപ്പും ലാമ്പാർഡും

പ്രീമിയർ ലീഗിലെ സെപ്റ്റംബർ മാസത്തെ മികച്ച പരിശീലകനെ കണ്ടെത്താനുള്ള പട്ടിക പുറത്തുവിട്ടു. ലിവർപൂൾ പരിശീലകൻ യോർഗെൻ ക്ളോപ്പ്, ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡ്, ലെസ്റ്റർ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ്, ബൗൺമൗത്ത് പരിശീലകൻ എഡി ഹൌ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച പരിശീലകർ.

ലിവർപൂൾ പരിശീലകൻ യോർഗെൻ ക്ളോപ്പിന്റെ കീഴിൽ ലിവർപൂൾ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു. നേരത്തെ ഓഗസ്റ്റ് മാസത്തെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡും യോർഗെൻ ക്ളോപ്പ് കരസ്ഥമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഇതുവരെ മുഴുവൻ മത്സരങ്ങളും ജയിച്ച ലിവർപൂൾ പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

ഈ സീസണിൽ ചെൽസിയുടെ പരിശീലകനായി ചുമതലയേറ്റ ഫ്രാങ്ക് ലാമ്പാർഡിന് കീഴിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിക്കുകയും ഒരു മത്സരം തോൽക്കുകയും ചെയ്തിരുന്നു. ലെസ്റ്ററിന് ഈ സീസണിൽ സ്വപ്‍ന സമാനമായ തുടക്കമാണ് ബ്രണ്ടൻ റോജേഴ്‌സ് നൽകിയത്.  കളിച്ച മൂന്ന് മത്സരങ്ങളിൽ  രണ്ടും ജയിച്ച് ലെസ്റ്റർ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്താണ്.

ബൗൺമൗത്ത്‌ എഡി ഹൌന് കീഴിൽ സെപ്റ്റംബറിൽ ഒരു മത്സരം പോലും തൊട്ടിരുന്നില്ല. രണ്ടെണ്ണം ജയിക്കുകയും ഒരെണ്ണം സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

Previous articleഡി കോക്കിനും സെഞ്ചുറി, അശ്വിന് അഞ്ച് വിക്കറ്റ്, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌
Next articleഗോകുലം കേരള എഫ് സിക്ക് ഒരു കിരീടം കൂടെ, മിനേർവയെ തോൽപ്പിച്ച് ബൊദൗസ കപ്പ് സ്വന്തം