കാണികളുടെ ആരവങ്ങൾ ഇല്ലാത്തതിനാൽ വിരസമാകുന്ന മത്സരങ്ങൾ അടുത്ത സീസണിൽ ഇംഗ്ലണ്ടിൽ ഉണ്ടാകില്ല. പുതിയ സീസണിൽ കാണികളെ പ്രവേശിപ്പിക്കാൻ പ്രീമിയർ ലീഗിലെ ക്ലബുകൾ എല്ലാം മുന്നോട്ട് വരികയാണ്. അടുത്ത സീസൺ സെപ്റ്റംബറിൽ തന്നെ ലീഗ് തുടങ്ങാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതര തീരുമാനിച്ചിരുന്നു. സീസൺ തുടക്കം മുതൽ തന്നെ ആരാധകർക്ക് പ്രവേശനം നൽകണം എന്നാണ് ക്ലബുകൾ ആവശ്യപ്പെടുന്നത്.
തുടക്കത്തിൽ 40% ആരാധകരെ ഗ്യാലറിയിലും എത്തിക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആരാധകർ സാമൂഹിക അകലം പാലിച്ചകും സ്റ്റേഡിയത്തിൽ ഇരിക്കുക. ഇതിനകം തന്നെ ഫ്രാൻസിൽ 10 ശതമാനം ആരാധകരെ ഗ്യാലറിയിൽ കയറ്റാൻ അനുവദിച്ചിട്ടുണ്ട്. സ്ഥിതു ഗതികൾ മെച്ചപ്പെടുന്നതും ജനങ്ങൾ കൂടുതൽ ബോധവാന്മാരാണ് എന്നതും കണക്കിൽ എടുക്കണം എന്നും ക്ലബുകൾ പറയുന്നു. ക്ലബുകളുടെ പ്രധാന വരുമാനം മാർഗമാണ് ടിക്കറ്റ് കലക്ഷൻ.