ഗ്രഹാം പോട്ടർ പുതിയ ബ്രയ്റ്റൻ മാനേജർ

പ്രീമിയർ ലീഗ് ക്ലബ്ബ് ബ്രയ്റ്റൻ ഹോവ് ആൽബിയന്റെ പുതിയ പരിശീലകനായി ഗ്രഹാം പോട്ടർ തിരഞ്ഞെടുക്കപ്പെട്ടു. 4 വർഷത്തെ കരാറിലാണ് അദ്ദേഹം ബ്രയ്റ്റൻ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ സ്വാൻസിയുടെ പരിശീലകനായ അദ്ദേഹം ആ പദവി ഉപേക്ഷിച്ചാണ് ലരേസമിയർ ലീഗ് ക്ലബ്ബിൽ എത്തുന്നത്.

മുൻപ് സ്റ്റോക് സിറ്റി, വെസ്റ്റ് ബ്രോം ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള പോട്ടർ സ്വീഡനിൽ നാലാം ഡിവിഷൻ ടീമിനെ ഒന്നാം ഡിവിഷനിൽ എത്തിച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് 2018 ലാണ് സ്വാൻസി പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. സ്വാൻസിയെ ചാമ്പ്യൻഷിപ്പിൽ പത്താം സ്ഥാനത്ത് എത്തിച്ച അദ്ദേഹം അവരെ എഫ് എ കപ്പ് കോർട്ടർ ഫൈനലിലും എത്തിച്ചിരുന്നു.