ലിവർപൂളിന്റെ ഏറ്റവും വലിയ വൈരികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും. ഇന്നലെ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉറപ്പാക്കിയപ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നതും ഈ രണ്ട് ക്ലബുകൾ തന്നെ. ലിവർപൂളിന്റെ വിജയത്തിൽ ഫുട്ബോൾ ലോകത്തിൽ നിന്ന് മുഴുവൻ അഭിനന്ദനം പ്രവഹിക്കുമ്പോഴും മൗനം പാലിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും. രണ്ട് ക്ലബുകളും ഇതുവരെ ലിവർപൂൾ വിജയത്തിനോട് പ്രതികരിച്ചിട്ടില്ല.
ലിവർപൂളിനോട് കിരീടത്തിനായി ഏറ്റുമുട്ടിയ മാഞ്ചസ്റ്റർ സിറ്റിയും ലെസ്റ്റർ സിറ്റിയും ഒക്കെ അവരുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ലിവർപൂളിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഇവർ മാത്രമല്ല പ്രീമിയർ ലീഗിലെ മുഴുവൻ ക്ലബുകളിലും നിന്നും ആശംസകൾ എത്തി. വൈരികളായ എവർട്ടണും മാഞ്ചസ്റ്റർ യുണൈറ്റഡും ഒഴികെ. എവർട്ടന്റെ അയൽവാസികൾ ആണ് ലിവർപൂൾ എന്നത് കൊണ്ടാണ് ഈ രണ്ട് ക്ലബുകൾ തമ്മിൽ വലിയ ശത്രുത ഉണ്ടാകാൻ കാരണം.
മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിലുള്ള ശത്രുത റൽരണ്ട് ക്ലബുകളും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബുകൾ ആണ് എന്നതു കൊണ്ടാണ്. ക്ലബുകൾ ഔദ്യോഗികമായി പ്രതികരിച്ചില്ല എങ്കിലും യുണൈറ്റഡ് പരിശീലകൻ ഒലെ ലിവർപൂളിന് അഭിനന്ദങ്ങൾ അറിയിച്ചു. എന്നാൽ എതിരാളികളിൽ ആര് കപ്പ് ഉയർത്തിയാലും അത് സന്തോഷമുള്ള കാര്യമല്ല എന്നും ഒലെ പറഞ്ഞു.