ലിവർപൂൾ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. ഗംഭീരമായ ജേഴ്സി ആണ് ലിവർപൂൾ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈകി പുതിയ കരാർ ഒപ്പുവെച്ച ശേഷമുള്ള രണ്ടാം ഹോം ജേഴ്സിയാണിത്. പതിവ് ചുവപ്പ് നിറത്തിലുള്ള തന്നെയാണ് ഡിസൈൻ. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുകയാണ് ഇപ്പോൾ ലിവർപൂൾ.