ആൻഫീൽഡ് അവസാനം ലിവർപൂളിന്റേത് ആയി, ഇഞ്ച്വറി ടൈം ഗോളിൽ ലിവർപൂൾ ജയം

20210410 214555
Credit: Twitter
- Advertisement -

ലിവർപൂൾ അവസാനം ആൻഫീൽഡിൽ വിജയിച്ചു. ഇന്ന് ആസ്റ്റൺ വില്ലയെ നേരിട്ട ലിവർപൂൾ ഒരു ഇഞ്ച്വറി ടൈം ഗോളിൽ 2-1ന്റെ വിജയമാണ് സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ ആസ്റ്റൺ വില്ലയാണ് മികച്ച രീതിയിൽ തുടങ്ങിയത്. 43ആം മിനുട്ടിൽ വാറ്റ്കിൻസ് ആണ് ആസ്റ്റൺ വില്ലക്ക് ലീഡ് നൽകിയത്. ആ ഗോൾ ഹാഫ് ടൈമിന് മുമ്പ് തന്നെ മടക്കൻ ലിവർപൂളിനായി. പക്ഷെ ഫർമീനോയുടെ ഗോൾ വാർ ഓഫ്സൈഡ് വിളിച്ചു.

അതിൽ തളരാതെ ലിവർപൂൾ രണ്ടാം പകുതിയിലും അറ്റാക്ക് തുടങ്ങി. 57ആം മിനുട്ടിൽ സലായുടെ ഫിനിഷ് ലിവർപൂളിന് സമനില നൽകി. പിന്നീട് ആസ്റ്റൺ വില്ലയ്ക്ക് അവസരം കിട്ടി എങ്കിലും വാറ്റ്കിൻസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. അവസാനം ഇഞ്ച്വറി ടൈമിൽ അർനോൾഡിന്റെ ഗോൾ ലിവർപൂളിന് വിജയം നൽകി. 2021ൽ ആദ്യമായാണ് ലിവർപൂൾ ഒരു ലീഗ് മത്സരം വിജയിക്കുന്നത്. വിജയത്തോടെ ലിവർപൂൾ 52 പോയിന്റുമായി ലീഗിൽ നാലാമത് എത്തി.

Advertisement