പരിശീലന മത്സരത്തിൽ ഗോളടിച്ച് കൂട്ടി ലിവർപൂൾ

- Advertisement -

പ്രീമിയർ ലീഗ് പുനരാരംഭികുന്നതിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ ഗോളുകൾ അടിച്ച് കൂട്ടി ലിവർപൂൾ. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ ബ്ലാക് ബേണിനെ ആയിരുന്നു ലിവർപൂൾ നേരിട്ടത്. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ആറ് വ്യത്യസ്ത താരങ്ങളാണ് ഗോളുകൾ കണ്ടെത്തിയത്‌. മാനെ, നാബി കേറ്റ, മിനമിനോ, മാറ്റിപ്, കി-ജാന, ക്ലാർക്സൺ എന്നിവരൊക്കെ ആണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

മുഴുവൻ സ്ക്വാഡിനെയും വിവിധ സമയങ്ങളിലായി ഇറക്കിയാണ് ലിവർപൂൾ കളി പൂർത്തിയാക്കിയത്. അടുത്ത ആഴ്ച പ്രീമിയർ ലീഗ് തുടങ്ങും മുമ്പ് കൂടുതൽ പരിശീലന മത്സരങ്ങൾ ലിവർപൂൾ കളിക്കും. എവർട്ടണ് എതിരെയാണ് പ്രീമിയർ ലീഗ് മടങ്ങിവരവിലെ ലിവർപൂളിന്റെ ആദ്യ മത്സരം.

Advertisement