“സൂപ്പർ ലീഗിൽ ചേർന്ന പ്രീമിയർ ലീഗ് ടീമുകളുടെ പോയിന്റുകൾ വെട്ടികുറക്കണം”

Manchester United Fans Flag
- Advertisement -

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ചേർന്ന് തുടങ്ങാൻ പോവുന്ന സൂപ്പർ ലീഗിൽ ചേരുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പോയിന്റുകൾ വെട്ടികുറക്കണം എന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ. ഈ ടീമുകൾ സൂപ്പർ ലീഗിൽ ചേർന്നതിൽ ലജ്ജിക്കണമെന്നും നെവിൽ പറഞ്ഞു പറഞ്ഞു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ 6 ക്ലബ്ബുകൾ സൂപ്പർ ലീഗിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസത്തിന്റെ പ്രതികരണം.

ക്ലബുകൾ അത്യാഗ്രഹത്തിന്റെ പേരിലാണ് സൂപ്പർ ലീഗിന് സമ്മതം മൂളിയതെന്നും ഇവർ ഫുട്ബോളിന്റെ വഞ്ചകർ ആണെന്നും നെവിൽ പറഞ്ഞു. അവർക്ക് രാജ്യത്തെ ഫുട്ബോളുമായി ഒരു ബന്ധം ഇല്ലെന്നും ഈ ക്ലബുകളിൽ ജീവിക്കുകയും സ്നേഹിക്കുകയും ചെയുന്ന ആരാധകർക്ക് 100 വർഷത്തെ ചരിത്രം ഉണ്ടെന്നും നെവിൽ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സണൽ, ടോട്ടൻഹാം എന്നീ ടീമുകളാണ് പ്രീമിയർ ലീഗിൽ നിന്ന് സൂപ്പർ ലീഗിൽ ചേർന്നത്. യൂറോപ്പിലെ 12 സൂപ്പർ ക്ലബ്ബുകളാണ് നിലവിൽ സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. 6 പ്രീമിയർ ലീഗ് ക്ലബുകളെ കൂടാതെ സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബുകളായ എ.സി മിലാൻ, ഇന്റർ മിലൻ, യുവന്റസ് എന്നീ ടീമുകളും സൂപ്പർ ലീഗിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertisement