ഫുട്ബോൾ കളത്തിലേക്ക് എത്രയും പെട്ടെന്ന് തിരികെയെത്തി ഏറ്റവും മികച്ച താരമായി മാറണം എന്ന് പോൾ പോഗ്ബ. പരിക്ക് കാരണം ഈ സീസൺ ഭൂരിഭാഗവും പോഗ്ബയ്ക്ക് നഷ്ടമായിരുന്നു. പരിക്ക് മാറിയപ്പോൾ ആണെങ്കിൽ കൊറോണ കാരണം ഫുട്ബോൾ നിർത്തിയിരിക്കുന്ന അവസ്ഥയുമാണ്. അവസാന ഏഴു മാസമായി താൻ പരിശീലനം നടത്തുകയാണ് എന്നും ഫുട്ബോളിന്റെ അഭാവം തന്നെ വേദനിപ്പിക്കുന്നു എന്ന് പോഗ്ബ പറഞ്ഞു.
ഇത്ര കാലം വിട്ടു നിന്നതു കൊണ്ട് തന്നെ വളരെ മികച്ച പ്രകടനം നടത്താനുള്ള ഊർജ്ജം തനിക്ക് ഉണ്ട്. ഇപ്പോൾ ഫുട്ബോൾ പുനരാരംഭിക്കാൻ കാത്തു നിൽക്കുകയാണ് എന്നും പോഗ്ബ പറഞ്ഞു. തന്റെ വീടിന് പുറത്ത് ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ട് ഉണ്ടാക്കി തന്റെ കുട്ടിയോടൊപ്പം ഫുട്ബോൾ കളിക്കുകയാണ് താൻ ഇപ്പോൾ എന്നും പോഗ്ബ പറഞ്ഞു. ആകെ ഈ സീസണിൽ എട്ടു മത്സരങ്ങൾ മാത്രമെ പോഗ്ബ കളിച്ചിട്ടുള്ളൂ. പെട്ടെന്ന് തിരികെ വരാൻ പറ്റുമെന്നും ക്ലബിനെ സഹായിക്കാൻ കഴിയും എന്നും പോഗ്ബ പ്രതീക്ഷ പ്രകടിപ്പിച്ചു.