പോഗ്ബ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനാകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലെ പ്രശ്നങ്ങൾ വർധിക്കുന്നതായി സൂചന. ടീമിന്റെ ടാക്ടിക്സിനെ കഴിഞ്ഞ ദിവസം വിമർശിച്ച് ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് എതിരെ മാനേജർ മൗറീനോ നടപടി എടുത്തു ചെയ്യുന്നത്. പോൾ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റൻ ആം ബാൻഡ് നൽകില്ല എന്ന് മൗറീനോ തീരുമാനിച്ചു. ഇത് മൗറീനോ ഇന്നലത്തെ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇതെന്റെ തീരുമാനം ആണെന്ന്. എനിക്ക് വേണ്ടുന്ന തീരുമാനങ്ങൾ എടുക്കാമെന്നും മൗറീനോ പറഞ്ഞു.

ഈ സീസൺ ആരംഭം മുതൽ ക്ലബിനെ വിലവെക്കാതെ പോഗ്ബ സംസാരിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ഒരു താരവും ക്ലബിനേക്കാൾ വലുതല്ല എന്ന സന്ദേശം നൽകാനാണ് മൗറീനോയുടെ ഈ തീരുമാനം. നേരത്തെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിടുന്നതിനെ കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ബാഴ്സയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന തരത്തിലായിരുന്നു പോഗ്ബയുടെ വാക്കുകൾ.