പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും എന്ന് ബെർബറ്റോവ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ പോഗ്ബ തുടരും എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെർബറ്റോവ്. പോഗ്ബ ക്ലബ് വിട്ട് യുവന്റസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിക്കുന്ന അവസരത്തിലാണ് ബെർബയുടെ പ്രസ്താവന. പോഗ്ബയുടെ ഇപ്പോഴത്തെ പ്രകടനം കണ്ടാൽ തന്നെ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും എന്ന് വ്യക്തമാണെന്ന് ബെർബ പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബ ഇപ്പോൾ അതീവ സന്തോഷവാൻ ആണെന്നും ബെർബ പറയുന്നു.

ബ്രൂണൊ ഫെർണാണ്ടസ് വന്നതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്ന മാറ്റങ്ങളിൽ പോഗ്ബ സന്തോഷവാൻ ആണെന്നാണ് ബെർബ പറയുന്നത്. ഇപ്പോൾ ചിരിക്കുന്ന പോഗ്ബയെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സീസൺ തുടക്കത്തിൽ ക്ലബ് വിടാനുള്ള ആഗ്രഹം പോഗ്ബ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് സൂചന. പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും തമ്മിലുള്ള മിഡ്ഫീൽഡ് കൂട്ടുകെട്ട് പ്രീമിയർ ലീഗിൽ ഇപ്പോൾ തിളങ്ങുന്നുണ്ട്.

Previous articleക്ലാസിക്ക് തിരിച്ച് വരവുമായി എ സി മിലാൻ, യുവന്റസിനെ തോൽപ്പിച്ചത് രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം
Next articleആഴ്സണൽ ലെസ്റ്റർ മത്സരം സമനിലയിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷ