ഒരൊറ്റ മത്സരം നാല് അസിസ്റ്റുകൾ, ചരിത്രം കുറിച്ച് പോൾ പോഗ്ബ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലീഡ്സ് യുണൈറ്റഡിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരത്തിൽ മധ്യനിര താരം പോൾ പോഗ്ബ ഒരുക്കിയത് നാലു ഗോളുകളാണ്. ഇതോടെ പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ നാല് അസിസ്റ്റുകൾ നൽകുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി പോൾ പോഗ്ബ മാറി. ഇന്ന് ബ്രൂണോ ഫെർണാണ്ടസിന്റെ രണ്ടു ഗോളുകളും ഫ്രെഡ്, ഗ്രീൻവുഡ് എന്നിവരുടെ ഗോളുകളും ഒരുക്കിയത് പോഗ്ബ ആയിരുന്നു. പോഗ്ബയുടെ ക്രിയേറ്റീവ് മികവിൽ 5-1ന്റെ വലിയ വിജയം നേടാനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി.

പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ നാല് അസിസ്റ്റുകൾ ഒരുക്കുന്ന ഏഴാമത്തെ താരം മാത്രമാണ് പോഗ്ബ. കഴിഞ്ഞ സീസണിൽ ഹാരി കെയ്ൻ ഒരു മത്സരത്തിൽ നാല് അസിസ്റ്റുകൾ ഒരുക്കിയിരുന്നു. ഇവർ രണ്ടു പേരെ കൂടാതെ ബെർഗ്കാമ്പ്, അന്റോണിയോ റെയെസ്, ഫാബ്രിഗസ്, അഡബയോർ, സാന്റി കസോള എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. പോഗ്ബ കഴിഞ്ഞ സീസണിൽ ആകെ 3 അസിസ്റ്റുകൾ മാത്രമെ ഒരുക്കിയിരുന്നുള്ളൂ. ആ റെക്കോർഡാണ് ഈ സീസണിൽ ആദ്യ ദിവസം തന്നെ പോഗ്ബ മറികടന്നത്.

Players provided 4+ assists in a single Premier League game:

🔴 Dennis Bergkamp (1999)
🔴 José Antonio Reyes (2006)
🔴 Cesc Fàbregas (2009)
⚪️ Emmanuel Adebayor (2012)
🔴 Santi Cazorla (2013)
⚪️ Harry Kane (2020)
🔴 Paul Pogba (2021)