റഫറിയോട് തട്ടിക്കയറിയതിന് പോചടീനോയ്ക്ക് രണ്ട് മത്സരത്തിൽ വിലക്ക്

Photo:SkySports
- Advertisement -

ടോട്ടൻഹാം പരിശീലകൻ പോചടീനോയ്ക്ക് രണ്ട് മത്സരത്തിൽ ടച്ച് ലൈൻ വിലക്ക്. പ്രീമിയർ ലീഗിൽ ഇനി അടുത്ത രണ്ട് മത്സരങ്ങളിലും ടോട്ടൻഹാമിന്റെ ബെഞ്ചിൽ പോചടീനോ ഉണ്ടാകാൻ പാടില്ല. കഴിഞ്ഞ ആഴ്ച ബേർൺലിക്ക് എതിരായ മത്സരത്തിൽ റഫറിയോട് തട്ടികയറിയതിനാണ് വിലക്ക് ലഭിച്ചത്. അന്ന് റഫറി ആയിരുന്ന മൈക് ഡീനെതിരെ ആയിരുന്നു പോചടീനോയുടെ ശകാരവർഷം.

ബേർൺലിക്ക് എതിരെ 2-1ന്റെ പരാജയം ടോട്ടൻഹാം ഏറ്റുവാങ്ങിയിരുന്നു. ഇതിൽ മൈക് ഡീനും പങ്കുണ്ടെന്ന് പറഞ്ഞായിരു‌ന്നു പോചടീനോയുടെ രോഷം. രണ്ട് മത്സരത്തിൽ വിലക്കിന് പുറമെ 10000 യൂറോ പിഴയും പോചടീനോ അടക്കേണ്ടതുണ്ട്. സൗതാമ്പ്ടണും ക്രിസ്റ്റൽ പാലസിനും എതിരായ മത്സരമാകും പോചടീനോയ്ക്ക് നഷ്ടമാവുക.

Advertisement