“വ്യക്തമായ പ്ലാൻ ഇല്ല എങ്കിൽ ടോട്ടൻഹാമിൽ തുടരുന്നത് മണ്ടത്തരം” – പോചടീനോ

- Advertisement -

ടോട്ടൻഹാമിൽ തുടരണമെങ്കിൽ വ്യക്തമായ പ്ലാൻ ക്ലബ് തനിക്ക് മുന്നിൽ വെക്കണമെന്ന് ടോട്ടൻഹാം പരിശീലകൻ പോചടീനോ. ക്ലബിൽ തന്റെ ഭാവിയെ കുറിച്ച് ആശങ്ക വർധിപ്പിച്ച് കൊണ്ടാണ് പോചടീനോയുടെ വാക്കുകൾ എത്തിയിരിക്കുന്നത്. താൻ ടോട്ടൻഹാമിനെ ഇഷ്ടപ്പെടുന്നു എന്നും ഇവിടെ ദിവസവും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ പോചടീനോ ഇതേ പോലെ തുടരാൻ ആകില്ല എന്ന് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ഒരു സൈനിംഗ് പോലും നടത്താതിരുന്ന ടോട്ടൻഹാമിനെ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചിരിക്കുകയാണ് പോചടീനോ. അവസാന അഞ്ചു വർഷമായി ക്ലബിന്റെ പ്ലാൻ എന്താണോ അത് തന്നെ തുടർന്നാൽ മതി എന്നൊരു ചിന്ത ക്ലബിന് ഉണ്ടെങ്കിൽ അത് ക്ലബിനെ പിറകോട്ട് മാത്രമേ കൊണ്ടു പോകു എന്ന് പോചടീനോ പറഞ്ഞു. ആ പ്ലാൻ വെച്ച് എല്ലാവർഷവും ചാമ്പ്യൻസ് ലീഗ് ഫൈനലും ടോപ് 4ഉം നടക്കുമെന്നും കരുതണ്ട പോചടീനോ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവരോടൊക്കെ പൊരുതണമെങ്കിൽ ക്ലബിന് ഭാവിയെ കുറിച്ച് ധാരണയുണ്ടാകണമെന്നും. ഭാവി പ്ലാനുകൾ വ്യക്തമാക്കാതെ താൻ ഇവിടെ തുടർന്നാൽ താൻ ഒരു മണ്ടനാകും എന്നും പോചടീനോ പറഞ്ഞു.

Advertisement